ടാറ്റൂകേന്ദ്രത്തിലെ പീഡനക്കേസ്; കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

കൊച്ചി ടാറ്റൂകേന്ദ്രത്തിലെ പീഡനക്കേസില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഇരകളായവര്‍ പരാതി നല്‍കാന്‍ ഭയക്കേണ്ടതില്ലെന്നും കമ്മീഷന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

കൊച്ചി ആലിന്‍ ചുവടിലുള്ള ടാറ്റൂസ്ഥാപനത്തിലെ ജീവനക്കാരനായ സുജീഷിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ആദ്യം യുവതികള്‍ ആരോപണമുന്നയിച്ചത്.നേരിട്ട് പോലീസില്‍ പരാതി നല്‍കാന്‍ പലരും തയ്യാറായിരുന്നില്ല.എന്നാല്‍ കഴിഞ്ഞ ദിവസം നാല് യുവതികള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയും ഇവരുടെ വിശദമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷം സുജീഷിനെതിരെ കേസെടുക്കുകയായിരുന്നു.

ടാറ്റൂ സെന്ററിലെത്തിയ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് സുജീഷിനെതിരെ യുവതികള്‍ നല്‍കിയ പരാതി.നാല് പേര്‍ പരാതി നല്‍കിയതിനു പിന്നാലെ രണ്ട് യുവതികള്‍കൂടി സമാന ആരോപണം ഉന്നയിച്ച് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ സുജീഷിനെ ഉടന്‍ പിടികൂടുമെന്ന് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.

കൊച്ചിയിലെ ടാറ്റൂകേന്ദ്രങ്ങളെക്കുറിച്ച് പരിശോധന തുടങ്ങിയിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.സ്ത്രീകള്‍ക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ സമാന അനുഭവം ഉണ്ടായിട്ടുണ്ടൊ എന്നും അന്വേഷിക്കുമെന്നും കമ്മീഷണര്‍ നാഗരാജു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News