നടന്‍ സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ വിവാഹിതനാകുന്നു

ചലച്ചിത്ര താരം സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ സിദ്ദീഖ് വിവാഹിതനാകുന്നു. വധു ഡോക്ടര്‍ അമൃത ദാസ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധനേടി. ക്യൂട്ട് ലുക്കിലുള്ള ഷഹീന്റെയും അമൃതയുടെയും ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. ശേഷം കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളിലും ഷഹീര്‍ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് ഷഹീന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സിദ്ദീഖിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ അസിഫ് അലിയുടം കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളിലാണ്. കുഞ്ഞെല്‍ദോ എന്ന ചിത്രം ആര്‍.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭമാണ്. ചിത്രം ഒരുക്കിയിരിക്കുന്നത് മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News