യുക്രൈനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത

കൊവിഡ് സഹാസാഹചര്യത്തില്‍ ഇന്ത്യയില്‍ എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും, യുദ്ധ സാഹചര്യത്തില്‍ യുക്രൈനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തുന്ന ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യയില്‍ നിന്നും ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ വ്യക്തമാക്കി.

വിദേശ സര്‍വകലാശാലയുടെ മെഡിസിന്‍ ഡിഗ്രി ഉള്ളവര്‍ക്കും , നിലവില്‍ വിദേശത്ത് ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ക്കും ഇന്ത്യയില്‍ നിന്ന് ചെയ്യാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

യുക്രൈനില്‍ നിന്നടക്കം ഇന്ത്യയിലെത്തുന്ന പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നതാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ പുതിയ ഉത്തരവ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here