സംസ്ഥാനത്ത് അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം  ഉറപ്പാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം  ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ള കൂടുതൽ സംരംഭങ്ങൾ വരണം .

വിദേശ രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി പഠിക്കുന്ന സാഹചര്യമുണ്ടാകണമെന്നും അതിന് സർക്കാർ , സ്വകാര്യ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്  മർക്കസ് ഇന്റർ നാഷണൽ സ്കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങിൽ കാന്തപുരം എ പി . അബൂബക്കർ മുസ്ലിയാർ, മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News