ഭിത്തിയോളം വലുപ്പമുള്ള ഉരുക്കു വാതിലുകള്‍, പത്ത് അടി താഴ്ച; ബങ്കറുകള്‍ നിര്‍മിക്കുന്നത് എന്തിന്?

റഷ്യ-യുക്രൈന്‍ യുദ്ധം പൊട്ടിപുറപ്പെട്ട കാലം തൊട്ട് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയ വാക്കാണ് ബങ്കര്‍. യുദ്ധങ്ങളും സംഘര്‍ഷങ്ങളും പതിവായ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യയുള്ളതിനാല്‍, ജനങ്ങള്‍ക്ക് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറുന്നതിനാണ് ബങ്കറുകള്‍ മുന്‍കൂട്ടി നിര്‍മിക്കുന്നത്. പലരാജ്യങ്ങളും പലരീതിയിലാണ് ഇവ നിര്‍മിക്കുക. പ്രദേശത്തെ ഭൂപ്രകൃതിക്കനുസരിച്ചാകും നിര്‍മാണം.

രണ്ടു തരത്തിലാണ് ബങ്കറുകളുടെ നിര്‍മാണം സ്ഫോടനത്തില്‍നിന്ന് സംരക്ഷിക്കുന്നവ, ആണവ വികിരണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നവ എന്നിങ്ങനെ

ബങ്കറുകളില്‍ ലഭിക്കുന്ന പ്രാഥമിക സൗകര്യം വൈദ്യുതിസൗകര്യം മാത്രമാണ്. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും സമീപത്തുള്ള കെട്ടിടത്തിലെ സൗകര്യങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.

യുക്രൈനില്‍ എല്ലാ ബഹുനിലക്കെട്ടിടങ്ങളുടെയും അടിയില്‍ ബങ്കറുകളുണ്ട്. 50-ഓളം പേര്‍ക്ക് ഒരു ബങ്കറില്‍ കഴിയാം. ഫ്ലാറ്റിന്റെ വലിപ്പത്തിന് ആനുപാതികമായാണ് ഇവയുടെ എണ്ണം. അഞ്ചു ബങ്കര്‍ വരെയുള്ള ഫ്ലാറ്റുകളുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഭൂഗര്‍ഭ മെട്രോസ്റ്റേഷനുകളും വലിയ ഫ്ലാറ്റുകളിലെ കനാലുകളും ബങ്കറായി ഉപയോഗിക്കുന്നുണ്ട്.

ബങ്കറുകള്‍ കൊണ്ടുള്ള ദോഷങ്ങള്‍ എന്നത് അകത്തേക്കും പുറത്തേക്കും ഒരു വഴിമാത്രമേയുള്ളൂവെന്നത് അപകടകരമായ സാഹചര്യങ്ങളില്‍ രക്ഷപ്പെടല്‍ പ്രയാസകരമാക്കും. പുറത്തുനടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് അറിയാനുള്ള പ്രയാസം. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിലച്ചാല്‍ ആശയവിനിമയം തകരാറിലാകും തുടങ്ങിവയാണ്

ബങ്കറുകളില്‍ ഭൂഗര്‍ഭ അറ ഒരുക്കുന്ന സുരക്ഷിത്വം ലഭിക്കുമെന്നത് വലിയൊരു ഗുണമാണ്, ദൃഢമായ ഭിത്തികള്‍, വ്യോമാക്രമണം, ആണവവികിരണം എന്നിവയില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കും. പ്രശ്നബാധിതമായ പാതകളിലൂടെ കടന്നുപോകാതെ സുരക്ഷിതകേന്ദ്രങ്ങളായി ബങ്കറുകളെ പ്രയോജനപ്പെടുത്താം

ടെലിഗ്രാമിലൂടെയാണ് ബങ്കറുകളില്‍ ആശയവിനിമയം നടത്താന്‍ സാധിക്കു. മൊബൈല്‍ ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെയാണ് യുക്രൈന്‍ അധികൃതര്‍ ഓരോപ്രദേശത്തെയും ആളുകള്‍ ഒളിച്ചിരിക്കേണ്ട ബങ്കറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നത്.

ബങ്കളുകളുടെ സവിശേഷതകള്‍ എന്നു പറയുന്നത് ഭിത്തിയോളം ശക്തിയുള്ള ഉരുക്ക് വാതിലുകള്‍, സ്റ്റീല്‍ ജനാലകളും കട്ടിളയും, കട്ടികൂടിയ തടി, പത്ത് അടിയാണ് ഈ ബങ്കറുകളുടെ താഴ്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here