നാവില്‍ കപ്പലോടും ഉണക്കച്ചെമ്മീന്‍ ചമ്മന്തിപൊടി തയ്യാറാക്കാം…

വളരെ എളുപ്പത്തില്‍, രുചികരമായി സ്വാദൂറും ഉണക്കച്ചെമ്മീന്‍ ചമ്മന്തിപൊടി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം…

ആവശ്യമായ ചേരുവകള്‍….

ഉണക്കച്ചെമ്മീന്‍ ഒരു കപ്പ്
തേങ്ങാപ്പീര രണ്ട് കപ്പ്
വറ്റല്‍മുളക് 10 എണ്ണം
ഉപ്പ് ആവശ്യത്തിന്
ചുവന്നുള്ളി 6 എണ്ണം
വെളുത്തുള്ളി 5 എണ്ണം
കറിവേപ്പില രണ്ട് തണ്ട്
പുളി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം ഉണക്കചെമ്മീന്‍ വറുത്തെടുക്കണം.

ശേഷം വറ്റല്‍ മുളക് വറുത്തെടുക്കണം.

അവസാനം തേങ്ങയും മറ്റ് ചേരുവകളും ചേര്‍ത്ത് വറുത്തെടുക്കുക. എണ്ണ ചേര്‍ക്കേണ്ട ആവശ്യമില്ല. ബ്രൗണ്‍ നിറം ആകുന്നത് വരെ വറുക്കുക.

ഇനി എല്ലാം കൂടി മിക്‌സ് ചെയ്ത് മിക്‌സിയില്‍ ഒന്ന് അടിച്ചെടുക്കുക. ഉണക്കച്ചെമ്മീന്‍ ചമ്മന്തിപൊടി തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News