പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ; ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി: മന്ത്രി വി ശിവന്‍കുട്ടി

എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷ മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരിക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 ന് ആരംഭിച്ച് ഏപ്രില്‍ 2 ന് അവസാനിക്കും.

ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി ആയിരിക്കുമെന്നും ജൂണ്‍ 1 ന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും

അധ്യാപകര്‍ക്ക് മെയ് മാസത്തില്‍ പരിശീലനം. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും. പ്ലസ് വണ്‍/വി എച്ച് എസ് ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ്പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു

പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താന്‍ എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി നടത്തുന്ന ‘തെളിമ ‘പദ്ധതി വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News