കഞ്ചാവ് – മയക്കുമരുന്ന് മാഫിയയ്ക്കെതിരെ സമരം നയിച്ച ഡി വൈ എഫ് ഐ നേതാക്കൾക്ക് വധഭീഷണി

കഞ്ചാവ് – മയക്കുമരുന്ന് മാഫിയയ്ക്കെതിരെ സമരം നയിച്ച ഡി വൈ എഫ് ഐ നേതാക്കൾക്ക് വധഭീഷണി. ‘നേരുള്ള യുവത നാടിന്റെ രക്ഷ’ എന്ന മുദ്രാവാക്യവുമായി പാലമേലിൽ ലഹരി മാഫിയയ്ക്കെതിരെ മെഗാ ക്യാമ്പയിൻ നടത്തിയ ഡി വൈ എഫ് ഐ ചാരുംമൂട് ഏരിയാ നേതാക്കളെ വധിക്കുമെന്നും കുടുംബം തകർക്കുമെന്നുമാണ് ഭീഷണി.

മറ്റപ്പള്ളി സ്വദേശി അനൂപും സംഘവുമാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയർത്തിയിരിക്കുന്നത്. നേതാക്കളുടെ പേര് എടുത്തു പറഞ്ഞാണ് ഭീഷണി. ഇപ്പോൾ ജയിലിലുള്ളവർ പുറത്തിറങ്ങിയാൽ എല്ലാവരേയും കൈകാര്യം ചെയ്യുമെന്നും ബൈക്ക് കത്തിച്ച പോലല്ല കൊന്നുകളയ ത്തതേയുള്ളുവെന്നും അനൂപും കത്തിയുമായി കൂടെ നിൽക്കുന്ന മറ്റൊരാളും ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നുണ്ട്.

ഡി വൈ എഫ് ഐ പാലമേൽ സംയുക്ത മേഖലാ കമ്മറ്റി സംഘടിപ്പിച്ച ക്യാമ്പയിൻ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്ത ദിവസം തന്നെ പാലമേൽ വടക്ക് മേഖലാ സെക്രട്ടറിയുടെ സ്കൂട്ടറും വീടും കത്തിക്കുകയും പിറ്റേ ദിവസം സംഭവസ്ഥലം സന്ദർശിച്ച് മടങ്ങിയ യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

ഒരാഴ്ചയിലധികം ആലപ്പുഴ മെഡിക്കൽ കോളേജിൽ കഴിഞ്ഞ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയത്. പരസ്യമായ മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്ത
ഡി വൈ എഫ് ഐ പ്രവർത്തകരെ അക്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

അതിൽ മുഹമ്മദ് റാഫി എന്നയാൾക്കെതിരെ പോലീസ് കാപ്പ ചുമത്തി കേസെടുത്തിട്ടുമുണ്ട്. ലഹരിമാഫിയ ഭീഷണി ഉയർത്തുന്ന വീഡിയോ സഹിതം ഡി വൈ എഫ് ഐ നേതാക്കൾ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News