മലയാളികളും ജീവിതശൈലീ രോഗങ്ങളും…

ഹോര്‍മോണ്‍ കുത്തിവച്ച കോഴി, അമോണിയ കലര്‍ത്തിയ മത്സ്യം, കീടനാശിനികള്‍ വിതറിയ പഴങ്ങളും പച്ചക്കറികളും, കലര്‍പ്പ് ചേര്‍ന്ന എണ്ണ, കൃത്രിമ പാല്‍, മായം കലര്‍ന്ന തേയിലപ്പൊടി, അശുദ്ധമായ കുടിവെള്ളം. മലയാളികളുടെ ആരോഗ്യത്തെ ഇല്ലാതാക്കാന്‍ ഇതൊക്കെ തന്നെ ധാരാളം.

ഭക്ഷണം പാകം ചെയ്യാനുള്ള മടി കാരണം വീട്ടില്‍ സ്വയം ഭക്ഷണം പാകപ്പെടുത്തുന്നതിനു പകരം ഹോട്ടലുകളില്‍ നിന്നും അല്ലെങ്കില്‍ ഓണ്‍ലൈനായോ മറ്റോ ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിക്കുന്നത് മലയാളികളുടെ ജീവിതശൈലിയുടെ ഭാഗമായിരിക്കുകയാണ്. സ്വന്തം പറമ്പിലും വീട്ടുമുറ്റങ്ങളിലും ഉണ്ടാകുന്ന സാധനങ്ങള്‍ പാകം ചെയ്ത് കഴിക്കുന്നതിലൊക്കെ പാടെ മാറ്റം വന്നു.

ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്ന 62 ശതമാനം മരണവും ജീവിതശൈലീ രോഗങ്ങള്‍ മൂലമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേരളത്തില്‍ ഇന്ന് ജീവിത ശൈലീ രോഗങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. പ്രധാന ജീവിതശൈലീരോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മര്‍ദം, അര്‍ബുദം തുടങ്ങിയവയെല്ലാം കേരളീയര്‍ക്ക് സാധാരണ രോഗങ്ങളായി മാറിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News