സമ്പൂര്‍ണ്ണ ഹരിത പദ്ധതിയാണ് സില്‍വര്‍ലൈന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ ലൈന്‍ പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്നും സമ്പൂര്‍ണ്ണ ഹരിത പദ്ധതിയാണ് സില്‍വര്‍ലൈനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടക്കുന്ന ജനസമക്ഷം കെ റെയില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്നും ഒരു വന്യജീവി മേഖലയിലൂടെയും പാത കടന്നുപോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍, പാടങ്ങള്‍ എന്നിവ ഒഴുവാക്കി കൊണ്ടാണ് പരമാവധി പാത പോവുക, ഒരിടത്തും പുഴയുടെയൊ അരുവിയുടെയൊ ഒഴുക്കിനെ പാത തടസ്സപ്പെടുത്തില്ല, കല്ലും മണ്ണുമെല്ലാം ദേശീയപാത വികസനത്തെക്കാള്‍ കുറവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

യാത്രാസമയം കുറക്കാൻ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്
മുന്നോട്ടു പോകാൻ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

UDF അതിവേഗ റെയിൽപാത എന്ന പേരിൽ പദ്ധതി ആരംഭിച്ചു, എന്നാൽ അത് നടപ്പായില്ല.പദ്ധതികൾ കൊണ്ടു വന്നാൽ സാധാരണ നടപ്പാകാറില്ല, അതായിരുന്നു മുൻപത്തെ രീതി, ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങൾ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നാടിൻ്റെ വികസനത്തിന് വേണ്ടി കുറച്ച് സ്ഥലം വിട്ടു നൽകേണ്ടി വരുമെന്നും പദ്ധതികൾ വരുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സർക്കാറിനില്ലെന്നും പദ്ധതിയെക്കുറിച്ച് പറഞ്ഞാൽ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങൾക്കുണ്ട്
അത് പദ്ധതിയെ എതിർക്കുന്നവർക്കും അറിയാവുന്ന കാര്യമാണ് അതാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News