വെള്ളപ്പൊക്ക ഭീഷണി എന്ന വാദം ശരിയല്ല, പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹാർദ്രം; മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതി നടപ്പായാൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്ന വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നടക്കുന്ന ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയിൽ പറഞ്ഞു. ഒരിടത്തും പുഴയുടെയൊ അരുവിയുടെയൊ ഒഴുക്കിനെ പാത തടസ്സപ്പെടുത്തില്ല കല്ലും മണ്ണുമെല്ലാം ദേശീയപാത വികസന പ്രവർത്തികളെക്കാളും കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൂണുകളിലും തുരങ്കങ്ങളിലൂടെയുമാണ് റെയിൽ പോകുന്നത്, സംരക്ഷിത വേലികൾ അതിന് വേണ്ടിയാണ് നിർമ്മിക്കുന്നതെന്നും ആളുകൾക്ക് യാത്ര ചെയ്യാൻ അടിപ്പാതകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പരിപാടിയിൽ പറഞ്ഞു.

എന്നാൽ നാടിനെയാകെ രണ്ടായി വിഭജിക്കുന്നതല്ല പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹാർദ്രമാണ് പദ്ധതിയെന്നും ഇത് നടപ്പിലായാൽ പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർബൺ പുറംന്തള്ളലിൽ വലിയ വ്യത്യാസം ഉണ്ടാവും ഒരു വന്യജീവി മേഖലയിലൂടെയും പാത കടന്നുപോവില്ല,ആരാധനാലയങ്ങൾ,പാടങ്ങൾ എന്നിവ ഒഴുവാക്കി കൊണ്ടാണ് പരമാവധി പാത പോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ബ്രോഡ് ഗേജ് മാനദണ്ഡമനുസരിച്ച് 100 കിമീ വേഗതയിൽ ട്രെയിൻ ഓടിക്കാൻ കഴിയില്ല അതിനാൽ അതിവേഗ റെയിലിന് സ്റ്റാൻഡേർഡ് ഗേജോണ് എല്ലായിടത്തും ഉൾപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ റെയിൽവെയുടെ നിർദ്ദേശവും അതാണ് 200 കിലോമീറ്ററാണ് സിൽവർലൈൻ പ്രവർത്തന വേഗത വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here