സഹായം ലഭിച്ചില്ല, ഖാർഖിവിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു; വിദ്യാർത്ഥികൾ

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു.

ഇന്ന് രണ്ട് വിമാനങ്ങളിൽ 101 മലയാളി വിദ്യാർത്ഥികളുൾപ്പെടെ 399 പേർ ദില്ലിയിലെത്തി. താമസ സ്ഥലത്ത് നിന്നും അതിർത്തിയിലേക്ക് സ്വന്തമായാണ് ഇവർ എത്തിയതെന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിച്ചില്ലെന്നും ദില്ലിയിലെത്തിയ വിദ്യാർത്ഥികൾ പ്രതികരിച്ചു.

ഖാർകീവിൽ നിന്ന് പോളണ്ട്, സ്ലോവാക്യ, ഹങ്കറി എന്നീ അതിർത്തികളിൽ നിന്നുമാണ് 399 പേർ രാജ്യത്ത് തിരിച്ചെത്തിയത്.കേരള ഹൗസിലേക്ക് മാറ്റിയ 101 മലയാളി വിദ്യാർഥികളെ ചാർട്ട് ചെയ്ത വിമാനത്തിൽ ഇന്ന് നാട്ടിലേക്ക് അയക്കും.സ്വന്തം ചിലവിൽ അതിർത്തികളിലേക്ക് യാത്ര ചെയ്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും.ഖാർഖിവിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും ഇന്ത്യയിലെത്തിയ വിദ്യാർഥികൾ പറഞ്ഞു.

അതേസമയം, ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്ന് നാഷണൽ മെഡിക്കൽ കൗൺസിൽ അറിയിച്ചു. 2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയവർക്കാകും അവസരം ലഭിക്കുക. എഫ്എംജി പരീക്ഷ പാസായാൽ ഇതിനുള്ള അനുമതി നൽകുമെന്ന് എൻഎംസി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
16 വിമാനങ്ങളിലായി 3000 പേരെ ഇന്ന് തിരികെ എത്തിക്കും. സുമിയിലും ഖാർകീവിലുമുള്ളവരെ രക്ഷപ്പെടുത്താൻ റഷ്യൻ അതിർത്തിയിൽ 150 ബസുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News