കടയില്‍ കിട്ടുന്ന അതേ രുചിയുള്ള ബട്ടര്‍ ചിക്കന്‍ വീട്ടില്‍ ഉണ്ടാക്കാം….

നല്ല രുചിയില്‍ കടയില്‍ കിട്ടുന്ന ബട്ടര്‍ ചിക്കന്‍ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ആവശ്യമായ ചേരുവകള്‍

മസാല പുരട്ടാന്‍
ചിക്കന്‍ ( എല്ലില്ലാത്തത് ) 400 ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
വഴറ്റാന്‍

ഓയില്‍ – 4 ടേബിള്‍സ്പൂണ്‍
സവാള – 2 ഇടത്തരം വലുപ്പമുള്ളത്
വെണ്ണ – 1 ടേബിള്‍സ്പൂണ്‍
ഇഞ്ചിവെളുത്തുള്ളി അരച്ചത്- 1 ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് – 10 എണ്ണം
തക്കാളി – 2 ഇടത്തരം
ഗരംമസാല – 1/4 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
ഉണങ്ങിയ ഉലുവയില – 1 ടീസ്പൂണ്‍
കുക്കിങ് ക്രീം – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയാറാക്കുന്നവിധം

ചിക്കന്‍ കുറച്ച് മുളകുപൊടിയും ഇഞ്ചിവെളുത്തുള്ളി അരച്ചതും ഉപ്പും ചേര്‍ത്ത് പുരട്ടി വയ്ക്കണം.

ഒരു അരമണിക്കൂര്‍ കഴിഞ്ഞാല്‍ കുറച്ച് ഓയിലില്‍ വറുത്തെടുക്കാം. ശേഷം ഒരു പാന്‍ ചൂടാക്കി അതില്‍ ചെറുതായി മുറിച്ച സവാളയും ഇഞ്ചിവെളുത്തുള്ളി അരച്ചതും അണ്ടിപരിപ്പും തക്കാളിയും ഗരംമസാല പൊടിയും കാശ്മീരിമുളകുപൊടിയും ഉപ്പും കുറച്ച് പഞ്ചസാരയും ചേര്‍ത്ത് വഴറ്റാം. വഴറ്റിയെടുത്ത ഈ മസാല ചൂടാറിയ ശേഷം നന്നായി അരയ്ക്കാം.

ഇത് ഒരു പാനില്‍ ഒഴിച്ച് വറുത്തെടുത്ത ചിക്കനും കുറച്ച് കുക്കിങ് ക്രീമും ഉണങ്ങിയ ഉലുവയിലയും ചേര്‍ത്ത് ഇളക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News