ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവ് ഏറ്റുവാങ്ങി മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാര്‍ പത്മശ്രീ മമ്മൂട്ടിയെ ആദരിച്ച ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇന്ത്യന്‍ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐസിസി) ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍, ഐസിസി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, എംബസി, ഐസിസി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് മമ്മൂട്ടിയെ സ്വീകരിച്ചത്.

ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ മമ്മൂട്ടിയ്ക്ക് സ്നേഹോപകാരം നല്‍കി ആദരിച്ചു. ഇന്ത്യന്‍ സ്ഥാനപതിയുടെ പത്നി ഡോ.അല്‍പന മിത്തല്‍, എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ സമദ് അബ്ദുല്‍, വിവിധ പ്രവാസി അസോസിയേഷന്‍ പ്രതിനിധികളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News