ലൈഫ് പദ്ധതി: മത്സ്യത്തൊഴിലാളികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടണം: മന്ത്രി സജി ചെറിയാന്‍

ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം അര്‍ഹതാലിസ്റ്റില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് 10 നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ഫിഷറീസ് വകുപ്പില്‍ നിന്നും ലഭ്യമാക്കിയ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരുടെ പട്ടികകള്‍ ലൈഫ് മാനദണ്ഡപ്രകാരം പരിശോധിച്ച് ഗുണഭോക്തൃ പട്ടികകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അന്തിമമാക്കുകയും അര്‍ഹരായ ഗുണഭോക്താക്കളുമായി കരാര്‍ വയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനായുള്ള അവസാന തീയതി മാര്‍ച്ച് 10 ആണ്. എല്ലാ അര്‍ഹരായ മത്സ്യത്തൊഴിലാളികളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കരാറില്‍ ഏര്‍പ്പെടണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here