ചിത്രാ രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തേക്കും

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മേധാവി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തേക്കും. ചിത്രരാമകൃഷ്ണ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ് സാധ്യത തെളിയുന്നത്. എസ്എസ്ഇ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് മുന്‍ എന്‍എസ്ഇ മേധാവി ചിത്രരാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. നേരത്തെ കേസില്‍ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിനെതിരെ ചിത്ര രാമകൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയെ സിബിഐ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഇതോടെ ചിത്രയുടെ ഹര്‍ജി കോടതി തള്ളിക്കളയുകയായിരുന്നു. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ചിത്രയെ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ചിത്ര രാമകൃഷ്ണ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ സിബിഐക്ക് മുന്‍ എന്‍എസ്ഇ മേധാവിയെ അറസ്റ്റ് ചെയ്യാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

എന്‍എസ്ഇ തലവന്‍ ചിത്ര രാമകൃഷ്ണ സെബിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയതായാണ് കേസ്. കേസില്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആനന്ദ് സുബ്രമണ്യവുമായി ചിത്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഹിമാലയന്‍ യോഗിയെന്നും സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. 2013ല്‍ രവിനാരായണന്‍ എന്‍എസ്ഇയുടെ തലപ്പത്തുനിന്നും വിരമിച്ചതിനുശേഷമാണ് ചിത്രാരാമകൃഷ്ണ അമരത്തെത്തുന്നത്. 2016വരെയാണ് ചിത്രരാമകൃഷ്ണ എന്‍എസ്ഇയെ നയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News