കുടിക്കാനായുള്ള വെള്ളത്തിനായി മഞ്ഞ് ശേഖരിക്കുന്ന കാഴ്ച മാത്രം മതി യുക്രൈനിലെ അവസ്ഥയുടെ ഭീകരത മനസിലാക്കുവാന്‍ : ജോണ്‍ ബ്രിട്ടാസ് എംപി

കുടിക്കാനായുള്ള വെള്ളത്തിനായി മഞ്ഞ് ശേഖരിക്കുന്ന കാഴ്ച മാത്രം മതി യുക്രൈനിലെ അവസ്ഥയുടെ ഭീകരത മനസിലാക്കുവാനെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സുമിയിലെ അവസ്ഥക്ക്‌ ഈ പത്താം നാളും മാറ്റമില്ല. യുക്രൈനിലെ മറ്റു നഗരങ്ങളിൽ നിന്ന് രക്ഷാദൗത്യം നടന്നപ്പോഴും, സുമി പൂർണമായും ഒറ്റപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങളായി സുമിയിൽ എത്രയോ മനുഷ്യർ വെളിച്ചവും വൈദ്യുതിയും വൃത്തിയുമില്ലാത്ത ബങ്കറുകളിൽ കാത്തിരിക്കുകയാണ്.
സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്.

മികച്ച ആരോഗ്യപ്രവർത്തകരാകണമെന്ന സ്വപ്നത്തിൽ മറുനാട്ടിലെത്തിയിട്ട് കഴിക്കാൻ ഭക്ഷണമോ വെള്ളമോ ഇല്ലാതെ രോഗത്തിന്റെയും അവശതയുടെയും നടുവിൽ ഭീതിയുടെ മുൾമുനയിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ നമ്മൾ ഓരോരുത്തരെയും അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടങ്ങിയിട്ട് പത്ത് നാൾ പിന്നിടുന്നു. കഴിഞ്ഞ ഒൻപത് രാത്രികളായി സ്ഫോടനങ്ങളുടെ ശബ്ദങ്ങൾക്കിടയിൽ പേടിയോടെ ബങ്കറുകളിലും പല കെട്ടിടങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നവരുടെ വാർത്തകൾ നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. കുറച്ചുപേർ നാട്ടിലെത്തി എന്നാശ്വസിക്കുമ്പോഴും അതിലുമെത്രയോ അധികമാളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നു എന്നത് നമ്മുടെ ഉറക്കം കെടുത്തും.

സുമിയിലെ അവസ്ഥക്ക്‌ ഈ പത്താം നാളും മാറ്റമില്ല. യുക്രൈനിലെ മറ്റു നഗരങ്ങളിൽ നിന്ന് രക്ഷാദൗത്യം നടന്നപ്പോഴും, സുമി പൂർണമായും ഒറ്റപ്പെട്ടിരുന്നു. ദിവസങ്ങളായി സുമിയിൽ എത്രയോ മനുഷ്യർ വെളിച്ചവും വൈദ്യുതിയും വൃത്തിയുമില്ലാത്ത ബങ്കറുകളിൽ കാത്തിരിക്കുകയാണ്.
സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്.

മികച്ച ആരോഗ്യപ്രവർത്തകരാകണമെന്ന സ്വപ്നത്തിൽ മറുനാട്ടിലെത്തിയിട്ട് കഴിക്കാൻ ഭക്ഷണമോ വെള്ളമോ ഇല്ലാതെ രോഗത്തിന്റെയും അവശതയുടെയും നടുവിൽ ഭീതിയുടെ മുൾമുനയിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ നമ്മൾ ഓരോരുത്തരെയും അസ്വസ്ഥമാക്കുന്നു.

കുടിക്കാനായുള്ള വെള്ളത്തിനായി മഞ്ഞ് ശേഖരിക്കുന്ന കാഴ്ച മാത്രം മതി അവിടുത്തെ അവസ്ഥയുടെ ഭീകരത മനസിലാക്കുവാൻ. സർക്കാർ ഇനിയും ഈ കരച്ചിൽ കേൾക്കാതിരിക്കരുത്. 10 ദിവസം പിന്നിടുമ്പോഴും കിഴക്കൻ മേഖലയിൽ നിന്നുള്ള രക്ഷാദൗത്യത്തിന് കൃത്യമായ നിർദ്ദേശം ഇന്ത്യൻ എംബസി നൽകുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. കൂടുതൽ ആളുകളെ നാട്ടിലെത്തിക്കാനുള്ള വഴികൾക്കായി ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News