ADVERTISEMENT
RSS നേതാവ് കതിരൂർ മനോജ് വധക്കേസസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഒന്നാം പ്രതി വിക്രമൻ ഉൾപ്പടെ 15 പ്രതികൾക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്.
ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ജാമ്യം കിട്ടി ഒരു വർഷത്തിന് ശേഷമാണ് സിബിഐ മേൽക്കോടതിയെ സമീപിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള കർശന ഉപാധിയോടെയായിരുന്നു ജാമ്യം. 2014 ലാണ് RSS നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.