സില്‍വര്‍ലൈന്‍: ഭൂമി നല്‍കിയതിന്റെ പേരില്‍ ആരും വഴിയാധാരമാകില്ല: ഉറപ്പ് നല്‍കി മുഖ്യമന്ത്രി

സില്‍വര്‍ ലൈനിന് ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ പദ്ധതി നടക്കുമെന്ന് എതിര്‍ക്കുന്നവര്‍ക്ക് പോലുമറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത് തന്നെയാണ് എതിര്‍പ്പിന് കാരണമെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞാല്‍ നടക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്രാ സമയം കുറയ്ക്കുന്നത് ആവശ്യമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അതിനുവേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നതെന്നും ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴാണ് ഇത് നടക്കുകയെന്നും ഇത്തരം പദ്ധതി കേരളം ആഗ്രഹിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതികള്‍ കൊണ്ടു വന്നാല്‍ സാധാരണ നടപ്പാകാറില്ലായിരുന്നെന്നും അതായിരുന്നു മുന്‍പത്തെ രീതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് അതിവേഗ റെയില്‍പാത എന്ന പേരില്‍ പദ്ധതി ആരംഭിച്ചുവെങ്കിലും അത് നടപ്പായില്ലെന്നും സില്‍വര്‍ലൈന്‍ പോലൊരു പദ്ധതിക്ക് കേരളം നേരത്തെ ആഗ്രഹിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ കേരളം നേരത്തെ തന്നെ ആഗ്രഹിച്ച പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാത്രാസമയം കുറക്കാൻ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്. മുന്നോട്ടു പോകാൻ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

UDF അതിവേഗ റെയിൽപാത എന്ന പേരിൽ പദ്ധതി ആരംഭിച്ചു, എന്നാൽ അത് നടപ്പായില്ല.പദ്ധതികൾ കൊണ്ടു വന്നാൽ സാധാരണ നടപ്പാകാറില്ല, അതായിരുന്നു മുൻപത്തെ രീതി, ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങൾ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നാടിൻ്റെ വികസനത്തിന് വേണ്ടി കുറച്ച് സ്ഥലം വിട്ടു നൽകേണ്ടി വരുമെന്നും പദ്ധതികൾ വരുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്നും പദ്ധതിയെക്കുറിച്ച് പറഞ്ഞാൽ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങൾക്കുണ്ട്
അത് പദ്ധതിയെ എതിർക്കുന്നവർക്കും അറിയാവുന്ന കാര്യമാണ് അതാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News