‘കൊറോണ കുമാറില്‍’ ഫഹദ് എത്തുന്നതായി റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ വില്ലനായി വീണ്ടും തിളങ്ങാനെത്തുകയാണ് ഫഹദ് ഫാസില്‍. ചിമ്പു കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കൊറോണ കുമാറി’ന്റെ ഭാഗമായി ഫഹദും എത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

‘ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ’ എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് കൊറോണ കുമാര്‍ അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് അദിതി ശങ്കര്‍ ആണ്. ഗോകുല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം നിര്‍മ്മാണം നിര്‍വഹിക്കുന്നത് വേള്‍സ് ഫിലിം ഇന്റര്‍നാഷണലാണ്. പ്രതിനായക വേഷം ചെയ്യാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News