നാടിനാവശ്യമായ പദ്ധതി അനാവശ്യമായ വിവാദങ്ങളുടെ പേരിലോ എതിർപ്പിൻ്റെ പേരിലോ ഒഴിവാക്കില്ല: മുഖ്യമന്ത്രി

നാടിനാവശ്യമായ പദ്ധതി അനാവശ്യമായ വിവാദങ്ങളുടെ പേരിലോ എതിർപ്പിൻ്റെ പേരിലോ ഒഴിവാക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണ്ണമായും പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് സിൽവർലൈൻ എന്നും ഭാവി കേരളം കൂടി കണ്ട് വേണം സിൽവർലൈനെ വിലയിരുത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി നൽകിയതിൻ്റെ പേരിൽ ഒരാളും വഴിയാധാരമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനസമക്ഷം സിൽവർലൈൻ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സിൽവർ ലൈൻ പദ്ധതി നിലവിലെ സാഹചര്യത്തിൽ നാടിന് എത്രത്തോളം ആവശ്യകരമാണെന്ന് വിശദീകരിക്കുകയായിരുന്നു ജനസമക്ഷം സിൽവർലൈൻ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

ഭാവി കേരളം കൂടി കണ്ട് വേണം സിൽവർ ലൈനെ വിലയിരുത്താനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിക്ക് ഒരു കോട്ടവും പന്ധതി യിലൂടെ സംഭവിക്കില്ല.ഉയർന്നുവരുന്ന എല്ലാവിമർശനങ്ങൾക്കും മറുപടി പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

പദ്ധതിയെക്കുറിച്ച് പറഞ്ഞാൽ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങൾക്കുണ്ട്.അത് തന്നെയാണ് വിമർശനങ്ങൾക്ക് കാരണം. പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭൂമി വിട്ട് നൽകിയതിൻ്റെ പേരിൽ ഒരാളും വഴിയാധാരമാവില്ല. നാളത്തെ തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണ് വികസനം. നാടിനാവശ്യമായ പദ്ധതി അനാവശ്യമായ വിവാദങ്ങളുടെ പേരിലോ എതിർപ്പിൻ്റെ പേരിലോ സർക്കാർ ഒഴിവാക്കില്ലഎന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാരനുൾപ്പെടെ താങ്ങാവുന്ന ചാർജ്ഞാണ് ഈടാക്കുക.വ്യാപാര വാണിജ്യരംഗത്ത്  വലിയ കുതിച്ച്ചാട്ടം ഉണ്ടാക്കുന്ന പദ്ധതിക്ക് ഒപ്പം എല്ലാവരും അണിചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.മന്ത്രി എ കെ ശശീന്രൻ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News