മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76.62% പോളിംഗ്

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.62% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 6 ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത് . 92 സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ ജനവിധി തേടി.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇബോബി സിംഗ്, മന്ത്രിമാരായ ലോസി ഡിക്കോ, ലേറ്റ്പാവ് ഹായ്കിപ്, തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടിയവരിൽ പ്രമുഖർ. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന 12 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗും നടന്നു. മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28 നായിരുന്നു നടന്നത്. അന്ന് 38 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 78.30 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here