യുഎഇ ഗോള്‍ഡന്‍ വിസ നേടി ആന്റണി പെരുമ്പാവൂര്‍

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നിര്‍മ്മാതാവും നടനുമായ ആന്‍ണി പെരുമ്പാവൂര്‍. ഇക്കാര്യം ആന്റണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ ലഭിച്ചതിന് പിന്നാലെ യുഎഇയിലെ അധികൃതര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

മോഹന്‍ലാലിനും മലയാള സിനിമയ്ക്കും ആശിര്‍വാദ് സിനിമാസിനും നന്ദി അറിയിക്കുന്നുവെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അദ്ദേഹത്തിന് നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നത്്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News