യുക്രൈയിനിൽ നിന്നും ഇന്നെത്തിയ 40 മലയാളി വിദ്യാർത്ഥികളെ നാട്ടിലെക്കയച്ചു

യുക്രൈയിനിൽ നിന്നും ഇന്നെത്തിയ 40മലയാളി എംബിബിസ് വിദ്യാർത്ഥികളെ നാട്ടിലെക്കയച്ചു. യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുഡാപെസ്സ്റ്റിൽ നിന്നും 183 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ വഹിച്ച് എത്തിയ ആറാമത്തെ വിമാനം
(Air india Express IX 1604) ഇന്ന് രാവിലെ 10.52ന് മുംബൈ ചത്രപതിശിവജി ഇന്റർ നാഷണൽ വിമാനത്താവളത്തിൽ എത്തി.

ഇതിൽ 40മലയാളി വിദ്യാർത്ഥികളും ഉണ്ടായിരുന്നു. മുംബൈയിൽ എത്തിയ ഇവരെ മുംബൈ നോർക്ക ഡെവലപ്പോമെന്റ് ഓഫീസർ ശ്യാം കുമാർ, ഭദ്രകുമാർ, ഭരത്, കേരള ഹൌസ് മാനേജർ രാജീവ്‌, എന്നിവർ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു.

ഇവരിൽ വിദ്യാർത്ഥികളിൽ 22പേരെ 6.45 നും 7.19 നും കൊച്ചിയിലേക്കുള്ള 2 ഇൻഡിഗോ വിമാനത്തിലായി കേരളത്തിലേക്കയച്ചു. ഇതിൽ മുഷ്‌ന സജീവിനെ മാതാപിതാക്കൾ ഷാർജയിലേക്ക് വരുത്തി.

തിരുവനന്തപുരത്തേക്കുള്ള 5 പേരെ 5.20നുള്ള എയർഇന്ത്യ വിമാനത്തിലും
കണ്ണൂരുള്ള 5പേരെ 4.55 നുള്ള ഇൻഡിഗോ വിമാനത്തിലും കോഴിക്കോടുള്ള 7പേരെ 7.55 നും ഉള്ള ഇൻഡിഗോ വിമാനത്തിലും കേരളത്തിലേക്ക് യാത്രയാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News