മരിയുപോളിൽ ഒഴിപ്പിക്കല്‍ പാതയില്‍ ഷെല്ലാക്രമണം; നടപടി നിര്‍ത്തിവച്ചു

യുക്രെനിലെ മരിയുപോളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചെന്ന് ഡപ്യൂട്ടി മേയര്‍. റഷ്യന്‍ സൈന്യം ആക്രമണം തുടരുന്നതിനാലാണ് തീരുമാനം. ഒഴിപ്പിക്കല്‍ പാതയില്‍ ഷെല്ലാക്രമണം ശക്തമെന്ന് ഡപ്യൂട്ടി മേയര്‍.

അതേസമയം, യുദ്ധത്തിന്‍റെ പത്താംനാള്‍ കീവ് – ഹാര്‍കീവ് കേന്ദ്രീകരിച്ചായിരുന്നു റഷ്യന്‍ ആക്രമണം. കീവില്‍ വ്യോമാക്രമണം നടന്നതായി കീവ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ആക്രമണം യൂറോപ്പിന്‍റെ സുരക്ഷയ്ക്കുമേലുള്ള ആക്രമണമെന്ന് അമേരിക്ക പ്രതികരിച്ചു . ബിബിസി, സിഎന്‍എന്‍, ബ്ലൂംബെര്‍ഗ് എന്നിവര്‍ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.

കനത്ത പോരാട്ടത്തിന് ഒടുവില്‍ സാപൊറീഷ്യ ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രെയ്ന്‍ തിരിച്ചുപിടിച്ചു. മരിയുപോള്‍ പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ യുക്രെയ്ന്‍ രംഗത്തെത്തി. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡന്റ് വ്ലോഡിമര്‍ സെലെന്‍സ്കി ആരോപിച്ചു. യുക്രെയ്നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെന്‍സ്കി പറഞ്ഞു.

യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരീസ് പോളണ്ടും റുമാനിയയും സന്ദര്‍ശിക്കും. റഷ്യയുടെ ആക്രമണം യൂറോപ്പിന്‍റെ സുരക്ഷയ്ക്കുമേലുള്ള ആക്രമണമെന്ന് അമേരിക്ക പ്രതികരിച്ചു . ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രെയ്നുമായി മൂന്നാം വട്ട ചര്‍ച്ചയാകാമെന്ന് റഷ്യ അറിയിച്ചു. സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചയാവാമെന്നും പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ പറഞ്ഞു. എന്നാല്‍, ചര്‍ച്ച എവിടെ നടക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News