യുക്രൈനിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത് കേരളം; ‘നാടണഞ്ഞത് 1650 മലയാളി വിദ്യാർത്ഥികൾ’

യുക്രൈനിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത് കേരളം. ഫെബ്രുവരി 27മുതൽ ആരംഭിച്ച രക്ഷാദൗത്യത്തിന്റെ ഭാഗമായി ദില്ലി, മുംബൈ വിമാനത്താവളത്തിലെത്തിയ 1650 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചുവെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ വ്യക്തമാക്കി.

ഇന്ത്യൻ പൗരൻമാരുമായി കേരളത്തിലേക്ക് ഇതുവരെ 9 ചാർട്ടഡ് വിമാനങ്ങൾ പുറപ്പെട്ടുവെന്നും സൗരബ് ജെയിൻ അറിയിച്ചു. മലയാളി വിദ്യാർഥികൾ ഉൾപ്പടെയുള്ള പൗരന്മാരെ നാട്ടിൽ എത്തിക്കുന്നതിനായി കേരള ഹൌസ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും എയർപോർട്ടിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനും, വിമാന ടിക്കറ്റുകൾ എടുക്കാനും പ്രതേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും സൗരബ് ജെയിൻ കൂട്ടിചേർത്തു.

അതേസമയം, യുദ്ധ മുഖത്ത് നിന്നുമെത്തുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കണക്കിലെടുത്ത്, ഈ വിദ്യാർത്ഥികളെ സ്വീകരിക്കാനും പ്രശ്നങ്ങൾ ലഘുകരിക്കാനുമായി വിദ്യാർത്ഥികളായ വളണ്ടിയർമാരെയും കേരള ഹൌസ് സജ്ജികരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here