പുതിയ മുഖവുമായി കെഎസ്ആര്‍ടിസി; ഇനി സുഖമായി കിടന്നും യാത്രചെയ്യാം

കെഎസ്ആര്‍ടിസി-സിഫ്റ്റിന്റെ ആദ്യ എ.സി വോള്‍വോ ബസ് തലസ്ഥാനത്തെത്തി. ദീര്‍ഘ ദൂര സര്‍വ്വുകള്‍ നടത്താനായി വാങ്ങിയ എ.സി. വോള്‍വോ ബസുകളില്‍ ആദ്യ ബസാണ് തലസ്ഥാനത്ത് എത്തിയത്. 40 യാത്രക്കാര്‍ക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയിലുള്ള ബെര്‍ത്തുകളാണ് ബസുകളിലെ പ്രത്യേകത.

സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ വാങ്ങാന്‍ അനുവദിച്ച തുകയിലെ ആദ്യത്തെ ബസാണ് തലസ്ഥാനത്ത് എത്തിയത്. വിവിധ ശ്രേണിയില്‍പ്പെട്ട 100 ബസുകളില്‍ ഒന്നാമത്തേതാണിത്. 40 യാത്രക്കാര്‍ക്ക് സുഖകരമായി കിടന്ന് ഈ ബസുകളില്‍ യാത്ര ചെയ്യാനാകും. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര എന്നതാണ് കെഎസ്ആര്‍ടിസി -സിഫിറ്റിന്റെ ലക്ഷ്യം.ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍, സുരക്ഷയെ മുന്‍ നിര്‍ത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡറും ബസില്‍ സജ്ജ്ീകരിച്ചിട്ടുണ്ട്. കൂടാതെ അശോക് ലൈലാന്റ് ഷാസിയില്‍ നിര്‍മ്മിച്ച 20 ആഡംബര എ.സി ബസുകളും ഉടന്‍ സര്‍വീസിനായി എത്തും.

ദീര്‍ഘ ദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ ലഗേജ് വെക്കുന്നതിനുള്ള സൗകര്യമാണ്ഈ ബസുകളുടെ പ്രത്യേകത. കൂടുതല്‍ ദീര്‍ഘദുര യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനാണ് ന്യൂതന സംവിധാനമുള്ള ബസുകള്‍ നിരത്തിലറിക്കുക വഴി കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News