പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

പത്തനംതിട്ട അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ഏരിയ എക്‌സിക്യൂട്ടീവംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രൻ (27) നാണ് വെട്ടേറ്റത്. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം നടന്നത്.

ആക്രമണത്തിന് പിന്നിൽ രണ്ട് ആർ എസ് എസ് പ്രവർത്തകരെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.ഇവർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, പരിക്കേറ്റ സുനിലിനെ അടൂർ ജന. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here