വനിതാ ലോകകപ്പ്: ഇന്ത്യയ്ക്ക് നാളെ ആദ്യ മത്സരം

വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് നാളെ ആദ്യ മത്സരം. ന്യൂസീലൻഡിലെ ബേ ഓവലിൽ ഇന്ത്യൻ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിക്കുക. ചിരവൈരികളായ പാകിസ്താനെയാണ് ഇന്ത്യ നേരിടുക. ജയത്തോടെ ടൂർണമെൻ്റ് ആരംഭിക്കാനാവും ഇരു ടീമുകളുടെയും ശ്രമം.

തുടരുന്ന മോശം ഫോം ഷഫാലി വർമ്മയുടെ സ്ഥാനം തെറിപ്പിക്കുമോ എന്നതാണ് മില്ല്യൺ ഡോളർ ചോദ്യം. മറുവശത്ത് സബ്ബിനേനി മേഘന കിട്ടിയ അവസരങ്ങൾ അതിഗംഭീരമായി ഉപയോഗിക്കുകയും ചെയ്തു. എങ്കിലും ഷഫാലിയെ ആദ്യ ചില മത്സരങ്ങളിൽ ഇന്ത്യ കളിപ്പിച്ചേക്കും. മോശം ഫോം തുടർന്നാൽ വരും മത്സരങ്ങളിൽ സബ്ബിനേനി കളിക്കും.

ഹർമൻപ്രീത് കൗറിൻ്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നൽകും. സമീപകാലത്തായി തുടരുന്ന മോശം ഫോമിനെ തുടർന്ന് ന്യൂസീലൻഡിനെതിരായ ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടിവന്ന ഹർമൻ അവസാന മത്സരത്തിൽ ഫിഫ്റ്റിയടിച്ച് ഫോമിലേക്ക് തിരികെയെത്തിയിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹമത്സരത്തിൽ സെഞ്ചുറിയടിച്ച് ഹർമൻ തൻ്റെ ഫോം തുടർന്നു. ഒറ്റയ്ക്ക് മത്സരത്തിൻ്റെ ഗതി മാറ്റാൻ ശേഷിയുള്ള ഹർമനാണ് കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ഹർമൻ നേടിയത് 115 പന്തിൽ പുറത്താവാതെ 172 റൺസായിരുന്നു.

ലോവർ മിഡിൽ ഓർഡറിൽ റിച്ച ഘോഷിൻ്റെ സാന്നിധ്യം ഇന്ത്യക്ക് കരുത്താണ്. ഫിനിഷർ റോൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന റിച്ച തന്നെ വിക്കറ്റ് സംരക്ഷിക്കാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News