ട്രെയിനില്‍ തീപിടിത്തം; എന്‍ജിനിലും രണ്ട് കമ്പാര്‍ട്ടുമെന്റുകളിലും തീപടര്‍ന്നു; വീഡിയോ

ട്രെയിനില്‍ തീപിടിത്തം. ട്രെയിനിന്റെ എന്‍ജിനിലും രണ്ട് കമ്പാര്‍ട്ടുമെന്റുകളിലുമാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന മീററ്റിന് സമീപമുള്ള ദൗരാല റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം.

തീപിടിത്തമുണ്ടായ ഭാഗത്തുനിന്ന് ട്രെയിനിന്റെ മറ്റു കമ്പാര്‍ട്ടുമെന്റുകളിലേക്ക് തീ പടരാതിരിക്കാന്‍ ഇവ തമ്മില്‍ വേര്‍പെടുത്താനുള്ള ശ്രമം നടത്തുകയാണ്.

യാത്രക്കാര്‍ ചേര്‍ന്ന് ട്രെയിന്‍ തള്ളി ഇരുഭാഗങ്ങളും വേര്‍പെടുത്താന്‍ ശ്രമിക്കുന്ന വിഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News