യുക്രെയിനിൽനിന്ന് 331 മലയാളികൾകൂടി കേരളത്തിലെത്തി

യുക്രെയിനിൽനിന്നു രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സർക്കാർ ഇന്ന് കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് ഫ്ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിച്ച ആകെ മലയാളികളുടെ എണ്ണം 1,401 ആയി.

ഡൽഹിയിൽനിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ചാർട്ടേഡ് ഫ്ളൈറ്റ് ഇന്ന് പുലർച്ചെ ഒന്നിന് കൊച്ചിയിൽ എത്തി. ഇതിൽ 153 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്ന് ഡൽഹിയിൽനിന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് ഫ്ളൈറ്റുകളിൽ ആദ്യത്തേത് 178 യാത്രക്കാരുമായി ഉച്ചകഴിഞ്ഞു 3.10ന് കൊച്ചിയിൽ എത്തി. രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഇന്നു രാത്രി കൊച്ചിയിലെത്തും.

യുക്രെയിനിൽനിന്നുള്ള 40 വിദ്യാർഥികൾ ഇന്നു മുംബൈയിൽ എത്തി. ഇവരെ മുംബൈ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. അഞ്ചു വിദ്യാർഥികൾ ഇന്നു രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന വിമാനത്തിൽ നാട്ടിലെത്തും. 22 പേർ രാത്രി 11.40നു കൊച്ചിയിൽ എത്തും. അഞ്ചു പേർ രാത്രി 12.30നു കണ്ണൂരിലും ഏഴു പേർ നാളെ രാവിലെ 7.25ന് കോഴിക്കോടും എത്തും. ഒരാൾ ഷാർജയിലുള്ള മാതാപിതാക്കളുടെയടുത്തേക്കു പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News