കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി ആറു വയസുകാരന്‍

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി ആറു വയസുകാരന്‍. വടകര മീത്തലങ്ങാടിയില്‍ കടല്‍ഭിത്തിക്കിടയില്‍ കുട്ടി അകപ്പെട്ടു. സമീപവാസിയായ ആറു വയസുകാരനാണ് കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്. കുട്ടിയെ രക്ഷപ്പെടുത്താനുളള ശ്രമം പുരോഗമിക്കുകയാണ്.

കൈനാട്ടി ബീച്ചിൽ കക്കാട്ടി ബീച്ചിലെ കടൽഭിത്തിക്കിടയിലാണ് കുട്ടി അകപ്പെട്ടത്. ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയാണ് ഇന്ന് സന്ധ്യയോടെ അപകടത്തിൽപ്പെട്ടത്.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ കെ.കെ രമ എം.എൽ എ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നു സന്ധ്യയോടെയാണ് സംഭവം. കളിക്കുന്നതിനിടയില്‍ തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടയില്‍ കുട്ടി കല്ലുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു.

പുറത്തെത്തിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിക്ക് പരുക്കുകള്‍ ഒന്നുമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മണ്ണുമാന്തിയടക്കം സ്ഥലത്ത് എത്തിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News