സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനം: കോടിയേരി

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തന്‍റെ ഉത്തരവാദിത്വമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സി പി ഐ കമ്മിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിച്ചുവെന്നും ഘട്ടം ഘട്ടമായി ഇനിയും സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുമെന്നും മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തെ വക്രീകരിച്ച് അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹരിതയുടെ പരാതി കാര്യം അറിയാതെയാണെന്നും കുസൃതി ചോദ്യത്തിന് മറുപടി പറഞ്ഞതാണെന്നും വനിതാ കമ്മീഷന്‍ ചോദിച്ചാല്‍ വിശദീകരണം നല്‍കുമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News