യുക്രൈനിൽ നിന്നും 13000ത്തോളം ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലേക്ക് തിരിച്ചെത്തി

യുക്രൈനിൽ നിന്നും 13000ത്തോളം ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലേക്ക് തിരിച്ചെത്തി. അടുത്ത 24 മണിക്കൂറിനിടെ 13രക്ഷാദൗത്യവിമാനങ്ങൾ ഇന്ത്യയിലേക്കെത്തുമെന്ന് വിദേശ കാര്യവക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.

യുക്രൈനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു. അതേസമയം യുക്രൈനിൽ നിന്നും രക്ഷാദൗത്യ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് എത്തിയ 1650 മലയാളികളെ വിദ്യാർത്ഥികളെ കേരളത്തിലെത്തിച്ചു വെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ വ്യക്തമാക്കി.

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തില്‍ 13000ത്തോളം ഇന്ത്യൻ പൗരന്മാർ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 15 രക്ഷാ ദൗത്യ വിമാനങ്ങളിലായി 2900 പേര്‍ ഇന്ത്യയിൽ തിരിച്ചെത്തി.

അടുത്ത 24 മണിക്കൂറിൽ 13 വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. നിലവിൽ കിഴക്കന്‍ യുക്രൈനിലെ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കുന്ന പ്രവർത്തനം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട് .

ഖാര്‍കീവിൽ കുടുങ്ങി കിടന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്നും , പിസോച്ചിന്‍ സുമി തുടങ്ങിയ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അരിന്ദം ബഗ്ചി കൂട്ടിചേർത്തു.

ഇതിനായി കിഴക്കൻ യുക്രൈനിലെക്ക് അഞ്ചു ബസുകൾ അയച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം രക്ഷാദൗത്യത്തിന്റെ ഭാഗമായി ദില്ലി, മുംബൈ വിമാനത്താവളത്തിലെത്തിയ 1650 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചുവെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ വ്യക്തമാക്കി.

മലയാളി വിദ്യാർഥികൾ ഉൾപ്പടെയുള്ള പൗരന്മാരെ നാട്ടിൽ എത്തിക്കുന്നതിനായി കേരള ഹൌസ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും എയർപോർട്ടിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനും, വിമാന ടിക്കറ്റുകൾ എടുക്കാനും പ്രതേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും സൗരബ് ജെയിൻ കൂട്ടിചേർത്തു.

യുദ്ധ മുഖത്ത് നിന്നുമെത്തുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കണക്കിലെടുത്ത്, ഈ വിദ്യാർത്ഥികളെ സ്വീകരിക്കാനും പ്രശ്നങ്ങൾ ലഖുകരിക്കാനുമായി വിദ്യാർത്ഥികളായ വളണ്ടിയർ മാരെയും കേരള ഹൌസ് സജ്ജികരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here