യുക്രൈനിലെ യുദ്ധഭീതിക്ക് നടുവിൽ നിന്നും തിരിച്ചെത്തിയതിൻ്റെ ആശ്വാസത്തില്‍ പവിത്ര

യുക്രൈനിലെ യുദ്ധഭീതിക്ക് നടുവിൽ നിന്നും തിരിച്ചെത്തിയതിൻ്റെ ആശ്വാസത്തിലാണ് കോട്ടയം പാമ്പാടി സ്വദേശി പവിത്ര. നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. പഠനത്തിനായി എടുത്ത ബാങ്ക് വായ്പയാണ് ഇനി മുന്നിലുള്ള പ്രതിസന്ധിയെന്നും പവിത്രയുടെ കുടുംബം പറയുന്നു.

യുദ്ധത്തിൻറെ തീവ്രത തിരിച്ചറിയുന്ന നിമിഷങ്ങളിൽ കൂടിയായിരുന്നു പവിത്രയും സുഹൃത്തുക്കളും കടന്നുപോയത്. സ്വന്തം ജീവനുമായി ഓടി രക്ഷപ്പെടുമ്പോൾ ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിക്കുന്ന നിരവധി കാഴ്ചകൾ ഇവർക്കു കാണേണ്ടി വന്നു. കീവ് നഗരത്തിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ചതും കൈപ്പ് ഉള്ള ഓർമ്മകളാണ്.

ബാങ്കിൽ നിന്ന് വലിയ തുക വായ്പ എടുത്താണ് പവിത്ര പഠിക്കുന്നത്.
പഠനം പൂർത്തിയാക്കാൻ പറ്റുമോ എന്ന ആശങ്കയാണ് പവിത്ര ഉൾപ്പെടെയുള്ളവരെ യുക്രൈനിൽ പിടിച്ചുനിർത്തിയത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നെങ്കിൽ നാട്ടിലേക്ക് യുദ്ധത്തിന് മുമ്പേ എത്തുമായിരുന്നു.

ആശങ്കൾക്ക് ഇടയിലും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ വിളിച്ചതു വലിയ ആശ്വാസം ആയി. മകൾ തിരിച്ചെത്തിയതിൻ്റെ ആശ്വാസത്തിലാണ് കുടുംബം. ഇതിനായി സഹായിച്ച എല്ലാവർക്കും നന്ദി പറയുവാനും ഇവർ മറന്നില്ല

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News