സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് പിന്തുണയുമായി കോഴിക്കോട്ടെ പൗരസമൂഹം

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് പിന്തുണയുമായി കോഴിക്കോട്ടെ പൗരസമൂഹം. മുഖ്യമന്ത്രിയെ പ്രശംസിച്ച് താമരശ്ശേരി രൂപത ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയല്‍. തീര്‍ച്ചയും പദ്ധതി നടപ്പാക്കണമെന്ന് ശിവഗിരി മഠം സ്വാമി ഭക്തദത്തന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ വ്യത്യസ്ഥ മേഖലയിലുള്ളവര്‍ സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് പിന്തുണയുമായി എത്തി. ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്തവരെല്ലാം പദ്ധതിയെ സ്വാഗതം ചെയ്തു.

വികസന പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നതായി അറിയിച്ച താമരശ്ശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയല്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. തീര്‍ച്ചയും നടപ്പാക്കേണ്ട പദ്ധതിയാണിതെന്ന് ശിവഗിരി മഠം സ്വാമി ഭക്തദത്തന്‍ പറഞ്ഞു.

പദ്ധതിയ്ക്ക് കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പിന്തുണ അറിയിച്ചു. ഹൈ സ്പീഡ് ട്രെയിനാണ് വേണ്ടതെന്നും എതിര്‍ക്കുന്നത് മൗഢ്യമാണെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എ പി അഹമ്മദ് പറഞ്ഞു.

സില്‍വര്‍ ലൈന്‍ വേഗത്തില്‍ പൂര്‍ത്തിയാകട്ടെ എന്ന് പി വി ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചോദ്യങ്ങള്‍ക്ക് കെ റെയില്‍ എ ഡി, വി അജിത്ത്കുമാര്‍ മറുപടി നല്‍കി. ജനപ്രതിനിധികളും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും പരിപടിയില്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here