പാവപ്പെട്ട കുടുബത്തിന് വീട് നിർമ്മിച്ചു നൽകി ഗവ. കോൺട്രാക്ടർമാരുടെ സംഘടന

പാവപ്പെട്ട കുടുബത്തിന് വീട് നിർമ്മിച്ചു നൽകി ഗവ. കോൺട്രാക്ടർമാരുടെ സംഘടന. കോഴിക്കോട് മദ്രസാ അങ്ങാടിയിലെ പി പി നസീറിൻ്റെ കുടുംബത്തിനാണ് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ വീട് നിർമ്മിച്ചു നൽകിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ് താക്കോൽ കൈമാറി.

പി പി നസീറിനും ഭാര്യയ്ക്കും 2 കുട്ടികൾക്കും ഇനി സ്വന്തമെന്ന് പറയാൻ സുന്ദരമായൊരു വീടുണ്ട്. കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കോഴിക്കോട് കോർപ്പറേഷൻ മേഖലാ കമ്മിറ്റിയാണ് നസീറിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയത്.

57 ദിവസം കൊണ്ട് വീടിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു.  താക്കോൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നസീറിൻ്റെ കുടുംബത്തിന് കൈമാറി. കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് വി കെ സി മമ്മദ്കോയയും സഹപ്രവർത്തകരും ചേർന്ന് എടുത്ത തീരുമാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് നസീർ പറഞ്ഞു.

താക്കോൽ വിതരണ ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. വി കെ സി മമ്മദ്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ഭാരവാഹികളും സംബന്ധിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here