റഷ്യയുമായി സമാധാനചര്‍ച്ചയില്‍ പങ്കെടുത്ത സ്വന്തം പ്രതിനിധിയെ യുക്രൈൻ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്

റഷ്യയുമായി സമാധാനചര്‍ച്ചയില്‍ പങ്കെടുത്ത സ്വന്തം പ്രതിനിധിയെ രാജ്യദ്രോഹകുറ്റം ആരോപിച്ച്‌ യുക്രൈൻ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. നയതന്ത്ര സംഘത്തിലുണ്ടായിരുന്ന ഡെനിസ് കിരീവ് ആണ് വധിക്കപ്പെട്ടത്.

കിരീവിന്‍റെ മരണം  യുക്രൈന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും കൃത്യ നിര്‍വഹണത്തിനിടെയുള്ള മരണമെന്നാണ് വിശദീകരണം. ബെലറൂസില്‍ നടന്ന ആദ്യ ഘട്ട  റഷ്യ യുക്രൈന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത യുക്രൈന്‍  സംഘത്തില്‍ ചീഫ് ഇന്‍റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ  ഭാഗമായുള്ള പ്രതിനിധിയായിരുന്നു ഡെന്നിസ് കിരീവ്.

ഇദ്ദേഹത്തെ രാജ്യദ്രോഹകുറ്റം ആരോപിച്ച് സെക്യൂരിറ്റി  സര്‍വീസ് ഓഫ് യുക്രൈന്‍ തലസ്ഥാനമായ  കീവില്‍ വച്ച്  വെടിവച്ചുകൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയായിരുന്നു സംഭവം.   ബാംങ്കിംഗ് മേഖലയിലെ വിദ്ഗദ്ന്‍ കൂടിയായ  കിരീവ് രണ്ടാം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.

വിവരങ്ങള്‍ റഷ്യയ്ക്ക് ചോര്‍ത്തി നല്‍കിയതിന്  ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ തെളിവായി ലഭിച്ച സാഹചര്യത്തിലാണ് കിരീവിനെതിരെ   സെക്യൂരിറ്റി  സര്‍വീസ്  കടുത്ത നടപടി കൈക്കൊണ്ടതെന്നാണ് വിവരം.  റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന്   കിരീവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്ന് പ്രമുഖ യുക്രൈന്‍ മാധ്യമം  യുകെ പ്രവ്ദ വ്യക്തമാക്കി.

കിരീവിനെതിരെ  തെളിവുണ്ടായിരുന്നതായി കീവ് ഇൻഡിപ്പെന്‍ഡന്‍റ് എന്ന മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. യുക്രൈൻ എംപി അലക്‌സാണ്ടര്‍ ഡുബിന്‍സ്‌കിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയ കിരീവിന്‍റെ മരണം  യുക്രൈന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും  കൃത്യ നിര്‍വഹണത്തിനിടെയുള്ള മരണമെന്നാണ് വിശദീകരണം.

പ്രത്യേക ദൗത്യ നിര്‍വഹണത്തിനിടെയാണ്  കിരിവീന്‍റെ മരണം. ദൗത്യം വിജയിപ്പിക്കാന്‍ കിരീവ് ഉള്‍പ്പെടയുള്ളവര്‍ക്ക് സാധിച്ചില്ല. ലക്ഷ്യം നേടും മുന്‍പ് കിരീവ് ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും മാത്രമാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News