വി ഡി യും സുധാകരനും തമ്മിൽ നീണ്ട ചർച്ച; എന്നിട്ടും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കം

കെ.സുധാകരനും വിഡി സതീശനും നടത്തിയ കൂടിക്കാഴ്ചയിലും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കങ്ങൾ തുടരുന്നു. നാളെ വൈകിട്ട് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തും. എം പിമാരുടെ പരാതികളിൽ തീരുമാനമായിട്ടില്ല.

ഗ്രൂപ്പുകൾക്കും അതൃപ്തി തുടരുകയാണ്. മാരത്തോൺ ചർച്ചകൾ നടത്തിയിട്ടും ജില്ലാ – ബ്ലോക്കുതല പുനസംഘടനയിൽ കെ പി സി സി നേതൃത്വത്തിന് മുന്നോട്ടു പോകാൻ ആകുന്നില്ല.

വി ഡി യും സുധാകരനും തമ്മിൽ 4 മണിക്കൂർ ചർച്ച നടത്തി. കരട് പട്ടിക വെട്ടിത്തിരുത്തുകയാണ് നേതാക്കൾ. ഇതിനിടയിലും വിഡിക്കും സുധാകരനുമുള്ള വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കുകയും വേണം.

എം പിമാരുടെ പരാതികൾ ഇതിനിടയിൽ കല്ലുകടിയായി തുടരുകയാണ്. പഴയ പട്ടിക പൂർണമായി വെട്ടിത്തിരിത്തിയാൽ ഗ്രൂപ്പുകൾ ഇടയും. വല്ലാത്ത ആശയക്കുഴപ്പത്തിലാണ് കെ.സുധാകരൻ എന്നാണ് വിവരം.

അതേസമയം, അതൃപ്തരെ ഉള്‍ക്കൊളളിക്കുന്നതിനായി ജംബോ പട്ടികയുണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത്. നാല് ജില്ലകളിലെ പട്ടികയിൽ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശ ധാരണയായത്. ബാക്കി ജില്ലകൾക്കായി

നാളെ കെ സുധാകരനും വി ഡി സതീശനും വീണ്ടും ചർച്ച നടത്തും. ശേഷം ഹൈക്കമാന്‍റ് അനുമതിയോടെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഭാരവാഹികളെ പ്രഖ്യാപിക്കാനാകുമെന്നാണ് നേതാക്കളുടെ അവകാശവാദം. പക്ഷെ എംപിമാർ നൽകിയ പരാതി പരിഹരിച്ചില്ലെങ്കിൽ അവരും, ഗ്രൂപ്പുകളെ പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പുകളും ഇടയുമെന്ന കാര്യം ഉറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News