തിരുവനന്തപുരം നെടുമങ്ങാടിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പാല സ്ഥലങ്ങളിൽ കൊണ്ട് പോയി യുവാവ് പീഡിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്കോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ റിമാൻഡ് ചെയ്തു.
പെൺകുട്ടി ക്ലാസ്സിൽ ഹാജരാകാത്തതിനാൾ അധ്യാപകർ നടത്തിയ അന്വേഷണവും തുടർന്ന് കൗൺസിലിംഗിനും വിധയമാക്കിയപ്പോഴുമാണ് തന്നിക് നേരിട്ട പീഡനത്തെ കുറിച്ച് പെൺകുട്ടി പറഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ പെൺകുട്ടിയുടെ രക്ഷകർത്താക്കളെയും പോലിസിനെയും വിവരം അറിയിച്ചു. സ്കൂൾ അധികൃതരുടെ
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
തൊളിക്കോട് തച്ചൻകോട് തെക്കുംകര വീട്ടിൽ കുക്കു എന്നു വിളിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്.
പലതവണ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ട്. പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
പ്രതിക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുപോയതിനും പോക്സോ നിയമ പ്രകാരവും കേസെടുത്തു
നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.