കൊലപാതകികൾക്ക് ശിക്ഷ ഉറപ്പാക്കും ; ഹരിദാസന്റെ കുടുംബത്തിന്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്ന് കോടിയേരി

ഹരിദാസ് കൊലപാതകക്കേസിൽ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ആര്‍ എസ് എസ് കൊലപ്പെടുത്തിയ ഹരിദാസിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകികള്‍ക്ക് ശിക്ഷ ഉറപ്പാക്കും. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും കോടിയേരി പറഞ്ഞു.സംഭവത്തിൽ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണം.

പാർട്ടി അനുഭാവികളെ പോലും ആർ എസ് എസ് വെറുതെ വിടുന്നില്ല. ആർ എസ് എസ് – ബി ജെ പി നേതാക്കൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു.പരിശീലനം കിട്ടിയ ആളുകളാണ് കൊല നടത്തിയതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ഹരിദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്നും സി പി ഐ എമ്മിന്റെ സംയമനം ദൗർബല്യമായി കാണരുതെന്നും കോടിയേരി വ്യക്തമാക്കി.

ഫെബ്രുവരി 21 ന് പുലർച്ചെയാണ് കൊലപാതകം നടന്നത്.മൽസ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് മടങ്ങവെ വീടിനു സമീപത്തിട്ടാണ് രണ്ട് ബെക്കുകളിലായി എത്തിയ സംഘം കൊല നടത്തിയത്.

നിരവധി വെട്ടുകളേറ്റ അവസ്ഥയിലായിരുന്നു ഹരിദാസൻ. കാൽ അറുത്ത് മാറ്റിയ നിലയിലായിരുന്നു. കൊലപാതകത്തിന് മുൻപ് മൂന്ന് തവണ ഹരിദാസിനെ വധിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here