യുവതിയുടെ പരാതിയിൽ അടിയന്തര ഇടപെടൽ നടത്തി മന്ത്രി ആന്റണി രാജു

കെ എസ് ആർ ടി സി ബസിൽ ദുരനുഭവമെന്ന് പരാതി. സഹയാത്രികൻ മോശമായി പെരുമാറിയതായാണ് യുവതിയുടെ പരാതി. വിവരം പറഞ്ഞിട്ടും കണ്ടക്ടർ ഇടപെട്ടില്ലെന്നും ആക്ഷേപം. ദുരനുഭവം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഗതാഗതമന്ത്രി ആൻ്റണി രാജു നിർദ്ദേശം നൽകി.

ശനിയാഴ്ച രാത്രി രണ്ടരയോടെയാണ് കെ എസ് ആർ ടി സി യാത്രക്കാരിയായ യുവതിയ്ക്ക് നേരെ ബസിൽ വെച്ച് ദുരനുഭവം ഉണ്ടായത്. സഹയാത്രികൻ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു.

മോശമായി പെരുമാറിയത് ചോദ്യം ചെയ്തതോടെ ഇയാൾ സീറ്റ് മാറി ഇരുന്നു. എന്നാൽ പരാതി പറഞ്ഞിട്ടും കണ്ടക്ടർ ഇടപെട്ടില്ലെന്ന് യുവതി പറഞ്ഞു. സഹയാത്രക്കാരും കണ്ട ഭാവം നടിക്കാതെ വന്നത് വലിയ വേദന ഉണ്ടാക്കിയെന്ന് യുവതി നിറകണ്ണുകളോടെ പറഞ്ഞു.

ദുരനുഭവം യുവതി ഫേസ്ബുക്കിൽ പങ്കുവെച്ചു. വാർത്ത ആയതോടെ ഗതാഗത മന്ത്രി വിഷയത്തിൽ ഇടപെട്ടു. യുവതിയെ ഫോണിൽ വിളിച്ച് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചു. KSRTC മാനേജിംഗ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കണ്ടക്ടറുടെ ഭാഗത്തുനിന്നും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഇടപെടൽ ധൈര്യവും ആത്മവിശ്വാസവും നൽകിയെന്ന് യുവതി പറഞ്ഞു.നിയമ നടപടിയുമായി മുന്നോട്ട് പോകും. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനും ഇടയിൽ വെച്ചാണ് യുവതിയ്ക്ക് നേരെ ലൈഗിംകാതിക്രമം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News