സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്

സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്.  ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കിയത്.

മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസംവിധായകനാണ് പ്രിയദര്‍ശന്‍. 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1995 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും 1996 ല്‍ കാലാപാനി എന്ന ചിത്രത്തിന് നാല് കേന്ദ്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം പ്രിയന്റെ ‘കാഞ്ചീവരം’ എന്ന തമിഴ് ചിത്രത്തിനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here