കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ധീരജിന്റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

കോണ്‍ഗ്രസ് ക്രിമിനലുകള്‍ അരും കൊല ചെയ്ത സഖാവ് ധീരജിന്റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന സഖാവ് ധീരജിനെ 2022 ജനുവരി 10 ന് കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം ഇടുക്കി എഞ്ചീനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

രണ്ടുമുതല്‍ ആറുവരെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി അബ്രാഹം, കെഎസ് യു ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ്, കെഎസ് യു ജില്ലാ സെക്രട്ടറി ജിതിന്‍ തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണി എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ശശികുമാര്‍ തള്ളിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News