വിവാദങ്ങൾ ഉയർത്തിയാലും നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കില്ല ; മുഖ്യമന്ത്രി

വികസന പ്രവർത്തനങ്ങൾ എന്ത് തന്നെയായാലും നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കാനോ മാറ്റി വെക്കാനോ സർക്കാർ തയ്യാറായില്ല.

സർക്കാരിന്റെ വികസന കാഴ്ചപ്പാടുമായി മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികൾക്കും ഭാവി തലമുറയ്ക്കും വേണ്ടിയാണ് ഈ വികസന പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ സമൂഹത്തിനും പരിസ്ഥിക്കും ഇണങ്ങുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിൽ സിയാൽ സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News