മണിപ്പൂരില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 76.62% പോളിം​ഗ്

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 76.62% പോളിംഗാണ് രേഖപ്പെടുത്തിയത്.6 ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്.92 സ്ഥാനാർത്ഥികൾ ജനവിധി തേടി.ഫെബ്രുവരി 28 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 78.30% പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇബോബി സിംഗ്, മന്ത്രിമാരായ ലോസി ഡിക്കോ, ലേറ്റ്പാവ് ഹായ്കിപ്, തുടങ്ങിയവരാണ് അവസാനഘട്ടത്തിൽ ജനവിധി തേടിയവരിൽ പ്രമുഖർ.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന 12 ബൂത്തുകളിലും കഴിഞ്ഞ ദിവസം റീ പോളിംഗും നടന്നിരുന്നു.മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28 നായിരുന്നു നടന്നത്. അന്ന് 38 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 78.30% പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.

മണിപ്പൂരിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത് . കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ഫോര്‍വാര്‍ഡ് ബ്ലോക്ക്, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാദള്‍ എന്നിവരുടെ മണിപ്പൂര്‍ പ്രോഗ്രസീവ് സെക്കുലര്‍ അലയന്‍സ് എന്ന സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

2017ലെ മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയേയും, നാഗാ പീപ്പിള്‍സ് ഫ്രണ്ടിനേയും എല്‍ജെപിയേയും ഒപ്പംകൂട്ടി ബിജെപി മണിപ്പൂരിന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News