ലാൽ ജോസിന്റെ നായകനായി ജോജു; സോളമന്റെ തേനീച്ചകൾ ടൈറ്റിൽ പോസ്റ്റർ

ജോജു ജോർജിനെ നായകനാക്കി ലാൽ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘സോളമന്റെ തേനീച്ചകൾ’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും സംവിധായകൻ പുറത്തുവിട്ടു.

സോളമൻ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ബിജു മേനോനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ‘നാൽപ്പത്തിയൊന്ന്’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയതും പ്രഗീഷ് ആയിരുന്നു. ജോണി ആന്റണി ആണ് ചിത്രത്തിൽ മറ്റൊരു കഥാപാത്രമായെത്തുന്നത്. അതോടൊപ്പം മഴവിൽ മനോരമയിലെ നായിക നായകൻ ഷോയിലെ വിജയികളും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. വിദ്യാ സാഗർ ആണ് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here