യൂഷ്നൗക്രയിന്‍സ്ക് ആണവ നിലയവും പിടിച്ചെടുക്കാന്‍ നീക്കവുമായി റഷ്യ

യുക്രൈനിലെ യൂഷ്നൗക്രയിന്‍സ്ക് ആണവ നിലയം പിടിച്ചെടുക്കാന്‍ നീക്കവുമായി റഷ്യ. ആണവ നിലയം ലക്ഷ്യമാക്കി റഷ്യന്‍ സേന നീങ്ങുന്നതായി യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി സ്ഥിരീകരിച്ചു. കാനിവിലെ ജല വൈദ്യുത പ്ലാന്‍റ് കീ‍ഴടക്കാനും റഷ്യ ശ്രമം ആരംഭിച്ചു.

ചെര്‍ണോബില്‍, സാപ്രോഷ്യ ആണവ നിലയങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് യൂഷ്നൗക്രയിന്‍സ്ക് ആണവ നിലയം ലക്ഷ്യമാക്കിയുള്ള റഷ്യന്‍ സേനയുടെ പുതിയ നീക്കം. 4 പ്ലാന്‍റുകളിലായി 15 ആണവ റിയാക്ടറുകളാണ് യുക്രൈനിലുള്ളത്. ഇതില്‍ യുക്രൈന്‍റെ തെക്ക് കി‍ഴക്കായി സ്ഥിതി ചെയ്യുന്ന യൂഷ്നൗക്രയിന്‍സ്ക് പ്ലാന്‍റ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ പ്ലാന്‍റാണ്.

മൂന്ന് റിയാക്ടറുകളുള്ള പ്ലാന്‍റില്‍ നിന്ന് 3000 മെഗാ‍വാട്ട് ഊര്‍ജമാണ് ഉത്പാദിപ്പിക്കുന്നത്. ഈ പ്ലാന്‍റ് കൂടി പിടിച്ചെടുത്താല്‍ യുക്രൈന്‍റെ ഊര്‍ജ പ്രതിസന്ധി രൂക്ഷമാക്കാന്‍ റഷ്യയ്ക്ക് സാധിക്കും. ഇത് മുന്‍നിര്‍ത്തിയാണ് റഷ്യയുടെ നീക്കം .

റഷ്യന്‍ സേനാ നീക്കം യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി സ്ഥിരീകരിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവിന്‍റെ 100 കിലോമീറ്റര്‍ തെക്കുള്ള കാനിവ് ജല വൈദ്യുത പ്ലാന്‍റ് പിടിക്കാനും റഷ്യ ശ്രമങ്ങളാരംഭിച്ച് ക‍ഴിഞ്ഞിട്ടുണ്ട്..നൈപ്പര്‍ നദിക്ക് സമീപമുള്ള പ്ലാന്‍റിന്‍റെ ശേഷി 444 മെഗാവാട്ടാണ്. അതേസമയം റഷ്യ പിടിച്ചെടുത്ത സാപ്രോഷ്യ ആണവ നിലയത്തില്‍ നിന്നുള്ള റേഡിയേഷന്‍ സാധാരണ നിലയിലാണെന്ന് യുക്രൈന്‍ അറിയിച്ചു. പ്ലാന്‍റിലെ രണ്ട് റിയാക്ടറുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News