യു പിയിൽ അവസാന അങ്കം നാളെ ; ഇനി ഇന്ധന വിലവർധനവിന്റെ നാളുകളോ…?

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ . 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. വാരാണസി അസംഗഡ്, ഗാസിപ്പൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

നാളെയോടെ തെരഞ്ഞെടുപ്പ് പൂർത്തിയാകും.10നാണ് ഫലപ്രഖ്യാപനം.അതേ സമയം തെരഞ്ഞെടുപ്പ് അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഇനിയുണ്ടാകാൻ പോകുന്ന ഇന്ധന വിലവർധനവാണ് സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.

ഒരു മാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പാണ് നാളെ അവസാനിക്കുന്നത്.2017 ൽ 54 ൽ 29 സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്. സമാജ്‌വാദി പാർട്ടി 11 സീറ്റുകളാണ് സ്വന്തമാക്കിയത്.

2012 ൽ SP 34 സീറ്റുകൾ നേടിയ ജില്ലകളിലാണ് ഇപ്പോള്‍ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസി, അഖിലേഷിന്റെ അസംഗഡ് എന്നിവയാണ് ശ്രദ്ധേയ പോരാട്ടം നടക്കുന്ന സ്ഥലങ്ങൾ. അതേ സമയം തെരഞ്ഞെടുപ്പ് അവസാനിക്കുന്ന പശ്ചാത്തലത്തിൽ യുപിയിൽ വീണ്ടും അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം ബിജെപി മുന്നോട്ട് വെക്കുന്നുണ്ട്.

എന്നാൽ ഇത്തവണ ശക്തമായ പോരാട്ടമാണ് യുപിയിൽ നടന്നത്.അധികാരത്തിൽ എത്താൻ കഴിയുമെന്ന ആത്മവിശ്വാസം തന്നെയാണ് എസ്പിയും മുന്നോട്ട് വെക്കുന്നത്.അതേ സമയം കോണ്‍ഗ്രസിന് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചപോലെയാണ് കാര്യങ്ങൾ.

യുപിക്ക് പുറമെ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലും കോണ്‍ഗ്രസിന് കാര്യങ്ങൾ അത്ര പ്രതീക്ഷ നൽകുന്നതല്ല.ഉത്തരാഖണ്ഡിൽ ബിജെപിക്കും അടിപതറാനുള്ള സാധ്യകളാണ് അവസാന നിമിഷം കാണുന്നത്.10നാണ് ഫലം പുറത്തുവരിക .

അതേ സമയം തെരഞ്ഞെടുപ്പ് അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഇന്ധന വില വർധനവ് വീണ്ടും ഉണ്ടാകുമെന്നതാണ് സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വിഷയം.രാജ്യത്ത് അവസാനമായി എണ്ണവില വർധിപ്പിച്ചതിനു ശേഷം പിന്നീടിതു വരെ ഏകദേശം 20 ഡോളറാണ് ഒരു ബാരൽ ക്രൂഡിനു കൂടിയത്.

അതായത് 25 ശതമാനം വർധന. ഈ അനുപാതത്തിൽ ഇന്ധന വില വർധിച്ചാൽ പെട്രോൾ ലിറ്ററിന് 20-25 രൂപയെങ്കിലും ഉയരും. ഡീസലിനും ഇതേ നിരക്കിൽ വില കൂടും. എന്നാൽ ഒറ്റയടിക്ക് ഇത്രയും വില കൂടുന്നത് രാജ്യത്ത് നാണ്യപ്പെരുപ്പം അതിരൂക്ഷമാക്കുമെന്നും വിലക്കയറ്റം പിടിച്ചാൽ കിട്ടാതെ ഉയരുമെന്നും സാമ്പത്തിക വിദ​ഗ്ധർ പറയുന്നു. അതുകൊണ്ട് ഘട്ടം ഘട്ടമായി വില ഉയർത്തിയാൽ മതിയെന്നാണ് സർക്കാരിനു ലഭിച്ച നിർദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here