വികസന പ്രവര്‍ത്തനങ്ങള്‍ എന്ത് തന്നെയായാലും നടപ്പാക്കും ; മുഖ്യമന്ത്രി

സർക്കാർ കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പയ്യന്നൂർ ഏറ്റു കുടുക്കയിൽ സിയാലിന്റെ സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പയ്യന്നൂർ ഏറ്റുകുടുക്കയിലെ 35 ഏക്കർ സ്ഥലത്താണ് 12 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ പ്ലാന്റ് സിയാൽ സ്ഥാപിച്ചത്. വികസന പ്രവർത്തനങ്ങൾ ഭാവി തലമുറക്ക് വേണ്ടിയുള്ളതാണ്. വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കാനോ മാറ്റി വെക്കാനോ സർക്കാർ തയ്യാറല്ല. നമ്മുടെ സമൂഹത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടി, എം വി ഗോവിന്ദൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, എം എൽ എ മാരായ ടി ഐ മധുസൂദനൻ , എം രാജഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്ത് അധികം പരീക്ഷിച്ചിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സൗരോർജ പ്ലാന്റാണ് ഏറ്റു കുടുക്കയിൽ നിർമിച്ചത്. പുതിയ പ്ലാന്റ് പ്രവർത്തനമാരംഭിച്ചതോടെ സിയാലിന്റെ സോളാർ പ്ലാന്റുകളുടെ സ്ഥാപിത ശേഷി 50 മെഗാവാട്ടായി ഉയർന്നു. 2 ലക്ഷം യൂണിറ്റ് വൈദ്യുതി പ്രതി ദിനം ഉത്പാദിപ്പിക്കും.

പുതിയ പദ്ധതി കൂടി യാഥാർത്ഥ്യമായതോടെ ഊർജ സ്വയംപര്യാപ്തതയുള്ള സ്ഥാപനം എന്നതിൽ നിന്ന് ഊർജോത്പാദകരായി സിയാൽ മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News